തദ്ദേശ തിരഞ്ഞെടുപ്പ്: എന്‍ഡിഎയിലെ ഐക്യമില്ലായ്മയാണ് പരാജയത്തിന് കാരണമെന്ന് ബിഡിജെഎസ്
തിരുവനന്തപുരം: മുന്നണിയിലെ ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണമെന്ന് ബിഡിജെഎസ് വിമര്‍ശനം. തങ്ങളുടെ ഇക്കാര്യത്തിലുള്ള അതൃപ്തി തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശക്തികേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബിഡിജെഎസ് വിലയിരുത്തല്‍.
രണ്ട് ദിവസത്തിനകം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി ബിഡിജെഎസ് നേതൃത്വം കൂടികാഴ്ച നടത്തും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് ജനുവരി 15ന് കേരളത്തിലെത്തുമ്പോള്‍ സീറ്റുകളുടെ കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കും. കൂടുതല്‍ സീറ്റുകള്‍ വേണമെന്നാണ് ബിഡിജെഎസ് ആവശ്യം. ജനുവരി അവസാനത്തോടെ നിയമസഭ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം ആരംഭിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തുഷാര്‍ രണ്ട് പേരുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എ ജി തങ്കപ്പന്‍, സംഗീത വിശ്വനാഥന്‍ എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്.