ബേക്കല്‍ ഇബ്രാഹീം മുസ്‌ല്യാര്‍ നിര്യാതനായി
ഫിഖ്ഹിലും ഗോളശാസ്ത്രത്തിലും അഗാധമായ പാണ്ഡിത്യത്തിനുടമയായിരുന്നു.
കാസര്‍ക്കോഡ്: സമസ്ത കേന്ദ്ര മുശാവറ അംഗവും കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും സഅദിയ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലുമായ ബേക്കല്‍ ഇബ്രാഹീം മുസ്‌ല്യാര്‍ നിര്യാതനായി. പ്രമുഖ പണ്ഡിതനും മുദരിസും ആയിരുന്നു അദ്ദേഹം. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പ്രിയ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. താജുല്‍ ഫുഖഹാഅ് എന്നായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. ഫിഖ്ഹിലും ഗോളശാസ്ത്രത്തിലും അഗാധമായ പാണ്ഡിത്യത്തിനുടമയായിരുന്നു.
1971 ഇല്‍ ബിരുദധാരിയായ ശേഷം അഞ്ചു പതിറ്റാണ്ടോളം ദര്‍സ് നടത്തിയ ഇബ്രാഹീം മുസ്‌ല്യാര്‍ക്ക് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്. കര്‍ണാടകയിലെ ഉഡുപ്പി ജില്ലാ സംയുക്ത ഖാളിയും നിരവധി മഹല്ലുകളുടെ ഖാളിയും ആയിരുന്നു.മലയാളത്തിനും കന്നഡയിലും മികച്ച പ്രഭാഷകനായിരുന്നു.