ഡല്‍ഹിയിലെ രണ്ട് ഗുണ്ടകള്‍ക്കു മുന്നില്‍ ബംഗാള്‍ കീഴടങ്ങില്ല; ബിജെപിക്കെതിരേ ആഞ്ഞടിച്ച് മമതാബാനര്‍ജി
ദക്ഷിണ്‍ ദിനജ്പൂര്‍: ഡല്‍ഹിയില്‍ നിന്ന് വന്ന രണ്ട് ഗുണ്ടകള്‍ക്കു മുന്നില്‍ ബംഗാള്‍ കീഴടങ്ങില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഞാനൊരു കളിക്കാരിയല്ല, പക്ഷേ, കളിക്കേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം. ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ദക്ഷിണ്‍ ദിനജ്പൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. മമതയുടെ പ്രസംഗം കേള്‍ക്കാന്‍ വലിയ ജനാവലിയാണ് എത്തിയിരുന്നത.്
ബിജെപിയും തൃണമൂലും തമ്മില്‍ ബംഗാളില്‍ വലിയ പോരാട്ടമാണ് നടക്കുന്നത്. തൃണമൂലിലെ വലിയൊരു പറ്റം നേതാക്കളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബിജെപിയില്‍ അംഗമായത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന വിഷയത്തില്‍ ബംഗാള്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ കനത്ത പോരാണ് നടക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാളില്‍ നേരിട്ടാണ് പ്രചാരണത്തിനെത്തിയത്.
എട്ട് ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഏഴാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് നടക്കും. അവസാന ഘട്ടം ഏപ്രില്‍ 29ന് പൂര്‍ത്തിയാവും. മെയ് രണ്ടിനാണ് വോട്ടെടുപ്പ്.