നായ്ക്കളെപ്പോലെ വെടിവെച്ചു കൊല്ലാന്‍ ബംഗാള്‍ ഉത്തര്‍ പ്രദേശല്ല; മമത ബാനര്‍ജി
പൗരത്വ ഭേദഗതി നിയമത്തിനെതിsര പ്രതിഷേധിച്ച് പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച് കൊല്ലുമെന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്
കൊല്‍ക്കത്ത: പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച് പൊതുസ്വത്ത് നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച് കൊല്ലുമെന്ന് പരാമര്‍ശിച്ച പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന് മറുപടിയുമായി മമത ബാനര്‍ജി.
ബംഗാള്‍ ഉത്തര്‍പ്രദേശല്ലയെന്നാണ് ബാനര്‍ജി പ്രതികരിച്ചത്. ബിജെപി അധ്യക്ഷന്റെ വാക്കുകള്‍ ലജ്ജാകരമാണന്നും അപമാനകരമാണെന്നും എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
മാത്രമല്ല നിങ്ങള്‍ വെടിവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത് ഉത്തര്‍ പ്രദേശല്ലയെന്നും ഇവിടെ വെടിവെപ്പ് നടക്കില്ലയെന്നും നാളെ ഇവിടെയെന്തെങ്കിലും നടന്നാല്‍ താങ്കളും തുല്യ ഉത്തരവാദിയാണെന്നുള്ള ഓര്‍മ്മ വേണമെന്നും മമത ബാനര്‍ജി പറഞ്ഞു. കൂടാതെ പ്രതിഷേധിക്കുന്ന മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണോ വേണ്ടതെന്നും മമത ബാനര്‍ജി ചോദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിsര പ്രതിഷേധിച്ച് പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച് കൊല്ലുമെന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്. ഉത്തര്‍പ്രദേശ് അസം, കര്‍ണാടക എന്നിവിടങ്ങലില്‍ ബിജെപി സര്‍ക്കാരുകള്‍ അതാണ് ചെയ്തതെന്നും ഘോഷ് വ്യക്തമാക്കിയിരുന്നു പശ്ചിമബംഗാളില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം പറഞ്ഞത്.