മോദി പാകിസ്താന്റെ ഇന്ത്യയിലെ പ്രതിനിധിയാണോ? മോദിയെ പരിഹസിച്ച് മമത ബാനര്‍ജി
കൊല്‍ക്കത്ത: നിരന്തരം പാകിസ്താനെ കുറിച്ച് സംസാരിക്കുന്ന മോദിയെ കടുത്ത ഭാഷയില്‍ പരിഹസിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദി എല്ലായ്‌പ്പോഴും ഇന്ത്യയെ പാകിസ്താനുമായി താരതമ്യം ചെയ്യുന്നു. പാകിസ്താനെ കുറിച്ചാണ് സംസാരിക്കുന്നതും. അദ്ദേഹം പാകിസ്താന്റെ ഇന്ത്യയിലെ പ്രതിനിധിയാണോ എന്നും മമത പരിഹസിച്ചു.
റിപബ്ലിക് ദിന പരേഡില്‍ നിന്ന് ബംഗാള്‍ അവതരിപ്പിക്കാനിരുന്ന ടാബ്ലോ ഒഴിവാക്കിയതിനെ മമത കടുത്ത രീതിയില്‍ വിമര്‍ശിച്ചിരുന്നു. ഇന്ന് കേരളത്തിന്റെ ബംഗാളിന്റെയും ടാബ്ലോകളും ഒഴിവാക്കിയിരുന്നു.