ജാഗ്രത! യുപി, ബംഗാളോ കശ്മീരോ കേരളമോ ആയേക്കാം; 'മുന്നറിയിപ്പു' നല്‍കി യോഗി ആദിത്യനാഥ്

Update: 2022-02-10 07:01 GMT

ന്യൂഡല്‍ഹി; വോട്ടര്‍മാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ യുപി താമസിയാതെ കേരളമോ കശ്മീരോ യുപിയോ ആയി മാറിയേക്കാമെന്ന് 'മുന്നറിയിപ്പു'മായി യോഗി ആദിത്യനാഥ്.

ഉത്തര്‍പ്രദേശ് ബിജെപിയാണ് ട്വിറ്ററില്‍ യോഗിയുടെ വീഡിയോ പോസ്റ്റ് ചെയ്തത്. ബിജെപി ഭയരഹിതമായ ജീവിതം വാഗ്ദാനം ചെയ്യുന്നതായും യോഗി അവകാശപ്പെട്ടു. 

58 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഏഴ് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടമാണ് ഇന്ന് നടക്കുന്നത്.

കര്‍ഷക സമരത്തിന്റെ കേന്ദ്രമായിരുന്ന പ്രദേശങ്ങളാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.

കഴിഞ്ഞ ഒരുവര്‍ഷമായി അത്ഭുതകരമായ കാര്യങ്ങളാണ് യുപിയിലുണ്ടായത്. ശ്രദ്ധിച്ചില്ലെങ്കില്‍ യുപി താമസിയാതെ കശ്മീരോ കേരളമോ ബംഗാളോ ആയിമാറും- യോഗി വീഡിയോയില്‍ പറയുന്നു. 

Tags:    

Similar News