''കട പൂട്ടി നാടുവിടണം''; മുസ്‌ലിം യുവാവിനെ ആക്രമിച്ച് ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകന്‍ (വീഡിയോ)

ഡെറാഡൂണ്‍: കട പൂട്ടി നാടുവിടാന്‍ ആവശ്യപ്പെട്ട് മുസ്‌ലിം യുവാവിനെ ഹിന്ദുത്വ സംഘടനാ നേതാവ് മര്‍ദ്ദിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഭൈരവ സേന എന്ന സംഘടനയുടെ നേതാവായ സന്ദീപ് ഖാത്രി എന്നയാളാണ് അഷ്ഫാഖ് എന്ന യുവാവിനെ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നു.
ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ പല പേരുകളില്‍ ഹിന്ദുത്വ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിലൊന്നാണ് ഭൈരവ സേന. രുദ്രപ്രയാഗിലെ ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡുകള്‍ ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്.

അഹിന്ദുക്കള്‍ക്കും രോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കും പ്രവേശനമില്ലെന്ന് പറയുന്ന ബോര്‍ഡുകളാണ് ഭൈരവസേന സ്ഥാപിക്കുന്നത്.