18 സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നേരിട്ട് നല്‍കുന്നുണ്ടെന്ന് ഭാരത് ബയോടെക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ 18 സംസ്ഥാനങ്ങള്‍ കമ്പനി മെയ് ഒന്നു മുതല്‍ നേരിട്ട് കൊവാക്‌സിന്‍ വില്‍ക്കുന്നുണ്ടെന്ന് ഭാരത് ബയോടെക്ക്.
വാക്‌സിന്‍ ഇടതടവില്ലാതെ വിതരണം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കമ്പനി ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്ര, മധ്യപ്രദേശ്, ബീഹാര്‍, യുപി, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.
രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡും.
കൊവാക്‌സിന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സഹകരണത്തോടെയാണ് വികസിപ്പിച്ചത്.