ട്രാന്‍സ്‌ജെന്‍ഡറിന്റെ മലയാളം കണ്ടെത്താന്‍ മല്‍സരവുമായി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്

Update: 2022-07-07 15:09 GMT

തിരുവനന്തപുരം: മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുമ്പോഴും ഇതുവരെയും മലയാളവാക്ക് കണ്ടത്താന്‍ കഴിയാത്ത 'ട്രാന്‍സ്‌ജെന്‍ഡര്‍' എന്ന പദത്തിനു തത്തുല്യമായ മലയാളവാക്ക് കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മല്‍സരം നടത്തുന്നു.

ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടി. ഇപ്പോഴും ട്രാന്‍സ്ജന്‍ഡര്‍ എന്ന പദത്തിന് തുല്യമായി ഇംഗ്ലീഷ് വാക്കാണ് ഉപയോഗിക്കുന്നത്.

മല്‍സരത്തില്‍നിന്ന് അയച്ചുകിട്ടുന്ന വാക്കുകള്‍ ഒരു വിദഗ്ധ സമിതി പരിശോധിച്ച് ഉചിതമായ വാക്ക് കണ്ടെത്താനാണ് ആലോചന.

മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ keralabhasatvm@gmail.com എന്ന ഇ മെയിലില്‍ പദം അയക്കണം. പേരും മേല്‍വിലാസവും ഫോണ്‍നമ്പറും വയ്ക്കണം. ജൂലൈ 14ആണ് അവസാന ദിവസം.

Tags:    

Similar News