കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: ഇ ടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ചും മുസ്‌ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി നേതാവും അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ വര്‍ഷം ഉണ്ടായ വിമാന അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും സര്‍വീസ് നിര്‍ത്തിവെച്ചത് മൂലം യാത്രക്കാര്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചും എം.പി മന്ത്രിയുമായി വിശദമായി ചര്‍ച്ച ചെയ്തു. വിമാന അപകടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വരട്ടെ എന്നായിരുന്നു ഇതു വരെ പറഞ്ഞുകൊണ്ടിരുന്നത്. റണ്‍വെയുമായി ബന്ധപ്പെട്ട പ്രശ്‌നം കൊണ്ടല്ല അപകടം ഉണ്ടായതെന്നും മറിച്ച് പൈലറ്റിന്റെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തു വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടനെ പുനരാരംഭിക്കണമെന്ന് എംപി, മന്ത്രിയോട് ആവശ്യപ്പെട്ടു.
വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുവരികയാണെന്ന് മന്ത്രി, എംപിയെ അറിയിച്ചു.
ഇനിയും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനു മറ്റു ഭൗതിക സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെങ്കില്‍ അത് നിര്‍ദ്ദേശിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ റിപ്പോര്‍ട്ട് ലഭ്യമാകുമെന്നും ഇക്കാര്യങ്ങള്‍ സമയബന്ധിതമായി നടക്കണമെന്ന് ആഗ്രഹം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിമാന കമ്പനികള്‍ അമിത ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ഉടനെ ചര്‍ച്ച ചെയ്യാമെന്നും മന്ത്രി, ഇ ടി മുഹമ്മദ് ബഷീര്‍ എംപിക്കു ഉറപ്പ് നല്‍കി.