പാട്‌ന: കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗ്രാമീണമേഖലയെ രോഗത്തില്‍ നിന്ന് പ്രതിരോധിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ സോപ്പും മാസ്‌ക്കും വിതരണം ചെയ്യും. ഇതിനുവേണ്ടി മാത്രം 160 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കമുര്‍ മോദി പറഞ്ഞു. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ക്വറന്റീന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങളുള്ള ബീഹാറിനായിരിക്കും കൊവിഡ് 19 പാക്കേജ് ഉപകാരപ്പെടുകയെന്ന് മോദി പറഞ്ഞു. കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനും പുറമെ വസ്ത്രങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
''രാജ്യത്ത് ഏറ്റവും കൂടുതല്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ ഉള്ളതുകൊണ്ട് കൊവിഡ് പാക്കേജുവഴി ബീഹാറിലാണ് ഏറ്റവും കൂടുതല്‍ സഹായം ലഭിക്കുക. ചെറുകിട വ്യവസ്ഥാന സ്ഥാപനങ്ങളുടെ നിര്‍വചനം മാറ്റിയതും ബീഹാറിന് ഗുണമാകും കൂടുതല്‍ പേര്‍ സഹായം ലഭിക്കുന്നവരുടെ ലിസ്റ്റില്‍ വരും''- ഉപമുഖ്യമന്ത്രി പറഞ്ഞു. ചെറുകിട സംരംഭങ്ങള്‍ക്കുവേണ്ടി ജാമ്യമാവശ്യമില്ലാത്ത 3 ലക്ഷം കോടിയുടെ സഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്തന്. ഇത് ബീഹാറിന് ഉപകാരപ്പെടും''