സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 97 ശതമാനം പേരും മാസ്‌ക് ധരിക്കുന്നവര്‍
കിഴക്കന്‍ പ്രവിശ്യ ആരോഗ്യ കാര്യാലയം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് കിഴക്കന്‍ ആരോഗ്യ കാര്യാലയ അധികൃതര്‍ അറിയിച്ചു.
ദമ്മാം: കിഴക്കന്‍ പ്രവിശ്യയില്‍ 97 ശതമാനം പേരും മാസ്‌ക് ധരിക്കുന്നതായി കണ്ടെത്തി.കിഴക്കന്‍ പ്രവിശ്യ ആരോഗ്യ കാര്യാലയം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് കിഴക്കന്‍ ആരോഗ്യ കാര്യാലയ അധികൃതര്‍ അറിയിച്ചു.
ഒക്ടോബര്‍ 11 മുതല്‍ 17 വരെ മാളുകള്‍, പാര്‍ക്കുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, തുടങ്ങിയ 56 പൊതു സ്ഥലങ്ങളില്‍ പ്രതേക സംഘം നടത്തിയ സന്ദര്‍ശനങ്ങളിലാണ് പൊതു സമൂഹം കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തിയത്. 89 ശതമാനം പേരും അണുനാശിനി ഉപയോഗിച്ച് കൈകള്‍ കഴുകുന്നതായി കണ്ടെത്തി.93 ശതമാനം പേരും സാമൂഹ്യ അകലം പാലിക്കുന്നതായും കണ്ടെത്തി. 908 സന്ദര്‍ശനങ്ങളാണ് നടത്തിയത്.