ഡല്‍ഹിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ പിഴയൊടുക്കേണ്ട; ഉത്തരവ് പുറത്തിറങ്ങി

Update: 2022-04-01 18:10 GMT

ന്യൂഡല്‍ഹി; കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പൊതുനിരത്തിലെത്തുന്നവര്‍ പിഴയൊടുക്കേണ്ടിവരില്ല. മഹാരാഷ്ട്രയ്ക്കും ബംഗാളിനും പിന്നാലെയാണ് ഡല്‍ഹിയിലും ഈ നിയന്ത്രണങ്ങള്‍ നീക്കിയത്.

അതേസമയം മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് ഇതുവരെ എടുത്തുപറഞ്ഞിട്ടില്ല. പകരം ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്നാണ് ഡല്‍ഹി ദുരന്തനിരവാരണ അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നത്. ഇതുവരെ 500 രൂപയാണ് മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴയീടാക്കിയിരുന്നത്.

ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിന്റെയാണ് തീരുമാനം. 

Tags:    

Similar News