കൊവിഡ് 19: 11 നഗരങ്ങളില്‍ നിന്നുളള കുടിയേറ്റത്തൊഴിലാളികള്‍ക്ക് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തുമെന്ന് ബീഹാര്‍
പാട്‌ന: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ബിഹാറിലെത്തുന്ന കുടിയേറ്റത്തൊഴിലാളികളുടെ നിരീക്ഷണത്തെ സംബന്ധിച്ച് ഉത്തരവിറങ്ങി. പുതിയ ഉത്തരവനുസരിച്ച് കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ചില നഗരങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ നിര്‍ബന്ധമായും ക്വാറന്റീന്‍ ചെയ്യും. സൂറത്ത്, അഹ്മദാബാദ്, മുംബൈ, പൂനെ, ഡല്‍ഹി, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം, നോയ്ഡ, കൊല്‍ക്കൊത്ത, ബംഗളൂരു തുടങ്ങിയ പതിനൊന്ന് നഗരങ്ങളില്‍ നിന്നുവരുന്നവര്‍ക്കാണ് നിയന്ത്രണം. ഇവരെ സര്‍ക്കാര്‍ ക്വീറന്റീന്‍ സെന്ററുകൡലായിരിക്കും പാര്‍പ്പിക്കുക.
ഈ നഗരങ്ങള്‍ക്കു പുറത്തുനിന്നുള്ളവര്‍ക്ക് വീടുകളില്‍ ഐസൊലേഷനില്‍ താമസിക്കാം. എന്നാല്‍ മറ്റു നഗരങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്റീന്‍ സെന്ററില്‍ കഴിയേണ്ടിവരും.