സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കിയിട്ടില്ല;സംഘടനാ മുന്‍ ചെയര്‍മാന്റേത് വൃദ്ധമനസിന്റെ ജല്‍പനമാണെന്നും ബിജു കൃഷ്ണന്‍

മുന്‍ കേന്ദ്ര മന്ത്രി കൃഷ്ണകുമാറിനെ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് ആറ് മാസം മുന്‍പ് പുറത്താക്കിയതാണ്. സംഘടനയുടെ ഭാരവാഹി സ്ഥാനത്തില്ലാത്ത കൃഷ്ണകുമാറിന് സ്വപ്നയെ പുറത്താക്കിയതായി അവകാശപ്പെടാന്‍ കഴിയില്ല

Update: 2022-02-19 05:52 GMT

തിരുവനന്തപുരം:സ്വപ്ന സുരേഷിന്റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്ആര്‍ഡിഎസ് പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍.മുന്‍ കേന്ദ്ര മന്ത്രി കൃഷ്ണകുമാറിനെ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് ആറ് മാസം മുന്‍പ് പുറത്താക്കിയതാണ്. സംഘടനയുടെ ഭാരവാഹി സ്ഥാനത്തില്ലാത്ത കൃഷ്ണകുമാറിന് സ്വപ്നയെ പുറത്താക്കിയതായി അവകാശപ്പെടാന്‍ കഴിയില്ല.കൃഷ്ണകുമാറിന്റേത് വൃദ്ധമനസിന്റെ ജല്‍പനമാണെന്നും ബിജു കൃഷ്ണന്‍ തൊടുപുഴയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസ് എന്‍ജിഒയില്‍ ജോലിയില്‍ പ്രവേശിച്ചത്. സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ ഡയറക്ടറായാണ് സ്വപ്‌നയുടെ നിയമനം.കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ചാണ് എച്ച്ആര്‍ഡിഎസ് പ്രവര്‍ത്തനം നടത്തുന്നത്.കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്.

ബിജെപി നേതാവായ ഡോ എസ് കൃഷ്ണ കുമാര്‍ ഐഎഎസ് ആണ് ഇതിന്റെ തലവന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹം മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്നു. 2019ലാണ് ഇദ്ദേഹം ബിജെപിയില്‍ ചേരുന്നത്.എന്നാല്‍ ഇദ്ദേഹത്തെ ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് ആറ് മാസം മുന്‍പ് പുറത്താക്കിയതായി ബിജു കൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News