ബിക്കാനിര്‍- ഗുവാഹത്തി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; നിരവധി പേര്‍ക്ക് പരിക്കേറ്റു

മരണം നടന്നതായി ഇതുവരെ റിപോര്‍ട്ടുകളില്ല. അപകടത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് വിലയിരുത്തിയിട്ടില്ലെന്ന് റെയില്‍വെ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

Update: 2022-01-13 13:12 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിക്കാനിര്‍-ഗുവാഹത്തി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. പശ്ചിമബംഗാളിലെ ജല്‍പൈഗുരി ജില്ലയില്‍ മയ്‌നാഗുരി പട്ടണത്തിന് സമീപമാണ് എക്‌സ്പ്രസ് ട്രെയിനിന്റെ നാല് ബോഗികള്‍ പാളം തെറ്റിയത്.

നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടുകളുണ്ട്. അതേസമയം, മരണം നടന്നതായി ഇതുവരെ റിപോര്‍ട്ടുകളില്ല. അപകടത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് വിലയിരുത്തിയിട്ടില്ലെന്ന് റെയില്‍വെ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

പാട്‌നയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. റെയില്‍വെ പോലിസും ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റെയില്‍വെയുടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ട്രെയിനും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Tags:    

Similar News