ജയ്പൂര്‍: രാജസ്ഥാനിലെ പാലിക്ക് സമീപം സൂര്യനഗരി എക്‌സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. ജോധ്പൂര്‍ ഡിവിഷനിലെ രാജ്കിയവാസ്-ബോമദ്ര സെക്ഷനുമിടയില്‍ ഇന്ന് പുലര്‍ച്ചെ 3.27നായിരുന്നു സംഭവം. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേയുടെ വിശദീകരണം. ബാന്ദ്ര ടെര്‍മിനസില്‍ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.
അധികൃതര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് യാത്രാ മധ്യേ കുടുങ്ങിപ്പോയവര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ ബസ്സുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേയിലെ സിപിആര്‍ഒ അറിയിച്ചു. നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജയ്പൂരിലെ കണ്‍ട്രോള്‍ റൂമില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ സംഭവസ്ഥലത്തെത്തും. യാത്രക്കാര്‍ക്കും അവരുടെ കുടുംബത്തിനോ മറ്റോ ബന്ധപ്പെടുന്നതിനായി ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. മര്‍വര്‍ ജങ്ഷനില്‍ നിന്ന് പുറപ്പെട്ട് അഞ്ച് മിനിറ്റിനുള്ളില്‍ ഒരു വൈബ്രേഷന്‍ പോലെ അനുഭവപ്പെട്ടു. 23 മിനിറ്റിന് ശേഷം ട്രെയിന്‍ നിന്നു. ഇറങ്ങി നോക്കിയപ്പോള്‍ എട്ടോളം ബോഗികള്‍ ട്രാക്കിന് പുറത്താണെന്ന് കണ്ടു. 15 മിനിറ്റുകള്‍ക്കകം ആംബുലന്‍സുകളെത്തി'- ട്രെയിനിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍:
ജോധ്പൂര്‍: 02912654979, 02912654993, 02912624125, 02912431646.
പാലിമര്‍വര്‍: 02932250324.138, 1072 എന്നീ നമ്പറുകളിലും വിവരങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്.
#Rajasthan | Eight coaches of Bandra Terminus-Jodhpur Suryanagari Express train derailed between Rajkiawas-Bomadra section of Jodhpur division. No casualties reported. An accident relief train has been dispatched from Jodhpur by Railways: CPRO, North Western Railway pic.twitter.com/ycb9f71uS6
— TOI Jaipur (@TOIJaipurNews) January 2, 2023