മുംബൈ: കനത്ത മഴയെ തുടര്‍ന്ന് താക്കൂര്‍വാഡി റെയില്‍വേ സ്‌റ്റേഷനു സമീപം ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. കൂടാതെ 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. മേഖലയില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും തുടരുകയാണ്. രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ നാലു ദിവസങ്ങളിലായി ശക്തമായ മഴയാണ് മുംബൈയിലും സമീപ പ്രദേശങ്ങളിലും ലഭിക്കുന്നത്. റെയില്‍പാതയില്‍ വെള്ളം കയറിയതിനാല്‍ തീവണ്ടികള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മുംബൈയിലെ സമീപ പ്രദേശമായ പല്‍ഘറില്‍ ഇന്ന് പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ 100 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. എന്നാല്‍ ഇന്നലെ രാത്രി മാത്രം പെയ്തത് 360 മില്ലി മീറ്റര്‍ മഴയാണ്. ഇതേ തുടര്‍ന്ന് പര്‍ഘാര്‍ മേഘലയിലെ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ മുംബൈ വല്‍സദ്‌സൂറത്ത് വഴിയുള്ള ഏതാനും തീവണ്ടികള്‍ റദ്ദാക്കി. ഇതിന്ന് പകരമായി മുംബൈഅഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസ് ക്രമീകരിക്കുകയും ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.