കാറില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു

Update: 2021-11-30 15:33 GMT
കാറില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു

മാള: കാറില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊച്ചുകടവ് മുഹിയുദ്ധീന്‍ ജുമാ മസ്ജിദിന്റെ ഗേറ്റിന് സമീപത്താണ് ബൈക്ക് കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റ് ഇളകി തെറിക്കുകയും മുന്‍വശം തകരാറിലാവുകയും ടയര്‍ പഞ്ചറാകുകയുമുണ്ടായി. എറണാകുളത്ത് പോയി തിരികെ എരവത്തൂര്‍ക്ക് വരികയായിരുന്ന കെ എല്‍ 45 കെ 8585 ടാക്‌സി കാറില്‍ എരവത്തൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ടി എന്‍ 60 ആര്‍ 8939 പള്‍സര്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്കിന്റെ വരവ് കണ്ട് കാര്‍ പരമാവധി ഇടത് വശത്തേക്ക് ഒതുക്കിയെങ്കിലും ഇടിക്കുകയായിരുന്നു. വലിയപറമ്പ് സ്വദേശിയായ ബൈക്കിന്റെ പുറകിലിരുന്നിരുന്ന കൊച്ചുകടവില്‍ വാടകക്ക് താമസിക്കുന്ന ഇന്‍സമാമെന്ന യുവാവിനാണ് കൂടുതല്‍ പരുക്കേറ്റിരിക്കുന്നത്.

കാര്‍ ഡ്രൈവറായ എരവത്തൂര്‍ സ്വദേശിയായ ദേവസ്സിക്കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും കാറിന് വലിയ തോതില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ട്. മാള പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Tags:    

Similar News