പക്ഷിയിടിച്ചു; ഇന്‍ഡിഗോ വിമാനം തിരിച്ചുവിട്ടു

Update: 2023-02-27 01:21 GMT
പക്ഷിയിടിച്ചു; ഇന്‍ഡിഗോ വിമാനം തിരിച്ചുവിട്ടു

ന്യൂഡല്‍ഹി: പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് സൂറത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറക്കിയെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ വക്താവ് അറിയിച്ചു. ഗ്രൗണ്ട് പരിശോധനയില്‍ എന്‍ജിന്‍ ഫാന്‍ ബ്ലേഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ പറഞ്ഞു.

Tags:    

Similar News