ബോംബ് ഭീഷണി; ഗോവയില്‍ ഇറങ്ങേണ്ട വിമാനം വഴിതിരിച്ച് വിട്ടു

Update: 2023-01-21 07:19 GMT

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് റഷ്യയില്‍നിന്ന് ഗോവയിലേയ്ക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ച് വിട്ടു. ഗോവയിലെ ഡാബോളിം എയര്‍പോര്‍ട്ടില്‍ ഇന്ന് പുലര്‍ച്ചെ 4.15ന് എത്തേണ്ട ചാര്‍ട്ടേഡ് വിമാനമാണ് വഴിതിരിച്ച് വിട്ടത്. 240 യാത്രക്കാരുമായി വരുന്ന ഈ വിമാനം ഉസ്‌ബെക്കിസ്താനിലിറക്കും. ഡാബോളിം എയര്‍പോര്‍ട്ട് ഡയറക്ടറുടെ ഇ- മെയിലിലേക്കാണ് ഇന്ന് പുലര്‍ച്ചെ ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. റഷ്യയില്‍നിന്ന് വരുന്ന അസൂര്‍ എയറിന്റെ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News