ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാല്‍സംഗക്കേസില്‍ വിധി ഇന്ന്

Update: 2022-01-14 01:06 GMT

കോട്ടയം: കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ ബലാല്‍സംഗക്കേസില്‍ വിചാരണക്കോടതി ഇന്ന് വിധി പറയും. കോട്ടയം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുക.

ഡിസംബര്‍ 29നാണ് കേസുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും പൂര്‍ത്തിയായത്. 2018 ജൂണിലാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീയുടെ പരാതി കുറവിലങ്ങാട് പൊലിസിനും ജില്ല പൊലിസ് മേധാവിക്കും ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയത്. മഠത്തിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ പരാതി.

2019 ഏപ്രില്‍ ഒമ്പതിന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നവംബര്‍ 30ന് വിചാരണ തുടങ്ങി. 85 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 39 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. മൂന്നു ബിഷപ്പുമാര്‍, 11 പുരോഹിതര്‍, 25 കന്യാസ്ത്രീകളും ഉള്‍പ്പെടും. പ്രതിഭാഗം ആവശ്യപ്പെട്ട പ്രകാരം ഉള്‍പ്പെടുത്തിയ ഒമ്പതു പേരുടെയും വിസ്താരം പൂര്‍ത്തിയായി.

ജില്ല പൊലിസ് മേധാവി ഹരിശങ്കറുടെ നേതൃത്വത്തില്‍ വൈക്കം ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ 23 ദിവസം പാലാ ജയിലില്‍ കിടന്നു.

അ​​​ന്യാ​​​യ​​​മാ​​​യി ത​​​ട​​​ഞ്ഞു​​​വെ​ക്ക​​​ൽ, അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി ലൈം​​​ഗി​​​ക ദു​​​രു​​​പ​​​യോ​​​ഗം, പ്ര​​​കൃ​​​തി​വി​​​രു​​​ദ്ധ ലൈം​​​ഗി​​​ക പീ​​​ഡ​​​നം, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ൽ, ത​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ്ത്രീ​​​യെ മേ​​​ല​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ച്​ ലൈം​​​ഗി​​​ക​​​മാ​​​യി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​ൽ, ഒ​​​രേ സ്ത്രീ​​​യെ സ്വാ​​​ധീ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച്​ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യ​​​ൽ, സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ക്ക​​​ൽ എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളാ​ണ്​ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

കത്തോലിക്കാ സഭയുടെ കീഴിലുള്ള ജലന്ധര്‍ റോമന്‍ കാത്തലിക് രൂപതയുടെ ബിഷപ്പായി 2013 ലാണ് ഫ്രാങ്കോ നിയമിതനായത്. 

Tags:    

Similar News