ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വര്‍ത്തമാനകാലത്തെ യൂദാസ്: കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍
സംഘപരിവാര്‍ ആശയത്തിന് വക്കാലത്ത് ഏറ്റെടുത്ത മതത്തെ ദുരുപയോഗം ചെയ്യുകയും മറ്റു മതസ്ഥരെ ആക്ഷേപിക്കുകയും ചെയ്യുന്ന ക്രിമിനല്‍ മനസ്ഥിതിയും അസഹിഷ്ണുതയുമുള്ള ജോസഫ് കല്ലറങ്ങാട്ടിലിനെ പോലുള്ള ചില കപടവിശ്വാസികള്‍ മാത്രമാണ് ഇന്ത്യന്‍ ദേശീയതക്കു തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തികളും വാക്കുകളുമായി കടന്നുവന്നിരിക്കുന്നതെന്നും കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു.
കോട്ടയം: തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത് എന്ന ദീപികയിലെ ലേഖനത്തിലൂടെ ഇന്ത്യന്‍ ഭരണഘടനയെ പരിപൂര്‍ണമായും ജോസഫ് കല്ലറങ്ങാട്ട് തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും സംഘപരിവാറിന്റ്റ അച്ചാരം വാങ്ങി ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാന്‍ 30 വെള്ളി കാശിന് യേശുവിനെ ഒറ്റിയ യൂദാസിന്റെ പണിയാണ് ഇപ്പോള്‍ ജോസഫ് കല്ലറങ്ങാട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്നും കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി.
ഗാന്ധിജി ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ വിശ്വാസികള്‍ ഒരിക്കലും അവരുടെ മതവിശ്വാസത്തെ തള്ളി പറഞ്ഞിട്ടില്ല. അക്കാര്യം ഇന്ത്യയിലെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ പിന്തുടരുന്ന മുഴുവന്‍ ആളുകള്‍ക്കും അറിയാം.
സംഘപരിവാര്‍ ആശയത്തിന് വക്കാലത്ത് ഏറ്റെടുത്ത മതത്തെ ദുരുപയോഗം ചെയ്യുകയും മറ്റു മതസ്ഥരെ ആക്ഷേപിക്കുകയും ചെയ്യുന്ന ക്രിമിനല്‍ മനസ്ഥിതിയും അസഹിഷ്ണുതയുമുള്ള ജോസഫ് കല്ലറങ്ങാട്ടിലിനെ പോലുള്ള ചില കപടവിശ്വാസികള്‍ മാത്രമാണ് ഇന്ത്യന്‍ ദേശീയതക്കു തുരങ്കം വയ്ക്കുന്ന പ്രവര്‍ത്തികളും വാക്കുകളുമായി കടന്നുവന്നിരിക്കുന്നതെന്നും കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു.
മൂല്യങ്ങള്‍ തന്നെയാണ് ഇസ്‌ലാമിന്റെ മൂലധനം.മദ്യം, മയക്കുമരുന്ന്, പലിശ തുടങ്ങി നിശിദ്ധമായ മുഴുവന്‍ കാര്യങ്ങളെയും ഇസ്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതാണ്. അത് ചെയ്യുന്നവര്‍ ഇസ്‌ലാമിന് പുറത്താണ്.ക്രിസ്ത്യന്‍ സമുദായത്തില്‍ തെറ്റ് ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ ജിഹാദ് എന്ന പദം അല്ല ഉപയോഗിക്കേണ്ടതെന്ന് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മനസ്സിലാക്കണം. മുസ്‌ലിം സമുദായത്തെ നികൃഷ്ടമായ ആക്ഷേപിച്ചിട്ട് അതില്‍ ഖേദം പ്രകടിപ്പിക്കാതെ അതിനെ വെള്ളപൂശാന്‍ എത്ര ലേഖനങ്ങള്‍ എഴുതിയാലും മലര്‍ന്നു കിടന്നു തുപ്പുന്നതിന് തുല്യമാണ്. അക്കാര്യം ജനം മനസ്സിലാക്കും. നാനാത്വത്തില്‍ ഏകത്വവും മതേതരത്വമാണ് ഇന്ത്യയുടെ ഒരുമ.
എന്നും അധികാരത്തിന്റെ അപ്പക്കഷണത്തിനും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുമായി ഭരണക്കാരുടെ കൂടെ ചേര്‍ന്നിട്ടുള്ള താല്പര്യക്കാരുടെ കൂടെ തന്നെയാണ് ബിഷപ്പ് നില്‍ക്കുന്നതെന്നും യോഗം വിലയിരുത്തി.
യൂത്ത് കൗണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷനുകള്‍ നവംബറില്‍ പൂര്‍ത്തിയാക്കുവാന്‍ യോഗം തീരുമാനമെടുത്തു.കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. യൂത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം. ബി അമീന്‍ഷാ കോട്ടയം അധ്യക്ഷത വഹിച്ചു.സംസ്ഥാന കണ്‍വീനര്‍ ഇര്‍ഷാദ് അഞ്ചല്‍,നിഷാദ് എഴുമറ്റൂര്‍ , റവുഫ് ബാബു തിരൂര്‍, നിഷാദ് ആലപ്പാട്ട്, അഡ്വ സിനാന്‍ അരിക്കോട്, സലിം വള്ളികുന്നം,സജീര്‍ മണക്കാട്, അഡ്വ സക്കീര്‍ തിരുവനന്തപുരം, സുബിന്‍ മുഹമ്മദ് സംസാരിച്ചു .