ബിജെപി മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടിവിട്ടു; സിപിഎമ്മില്‍ ചേരും

Update: 2020-10-25 06:22 GMT

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാല പ്രവീണ്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടി പുനഃസംഘടനയിലെ അതൃപ്തിയെ തുടര്‍ന്നാണ് രാജിയെന്നാണു സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയ്ക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നു ഇന്ന് സിപിഎമ്മില്‍ ചേരുമെന്നും ജില്ലാ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്നും പ്രവീണ്‍ അറിയിച്ചു. നേരത്തേ, ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച് കൂടുതല്‍ വോട്ട് നേടിയെങ്കിലും ഒഴിവാക്കിയതിനെ തുടര്‍ന്ന് ഭിന്നതയിലായിരുന്നു. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.

BJP former media convenor quits party




Tags:    

Similar News