ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതുവരെ ലഭിച്ച വിവരമനുസരിച്ച് 31 സീറ്റില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് ഒമ്പത് സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നു.
126 സീറ്റുകളിലേക്കാണ് അസമില്‍ തിരഞ്ഞെടുപ്പ് നടന്നത്.
അസം ഗണപരിഷത്തും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടിയും ആറ് സീറ്റില്‍ മുന്നിലാണ്.
മൂന്ന് ഘട്ടങ്ങളായാണ് അസമില്‍ തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27നും രണ്ടാം ഘട്ടം ഏപ്രില്‍ 1നും മൂന്നാം ഘട്ടം ഏപ്രില്‍ ആറിനും നടന്നു.
ബിജെപിയും കോണ്‍ഗ്രസ്സുമാണ് പ്രധാന എതിരാളികള്‍.
ബിജെപി നേതാവ് സര്‍ബാനന്ദ സൊനൊവാള്‍ തുടര്‍ഭരണം നേടുമെന്ന പ്രതീക്ഷയിലാണ്. 2016ല്‍ തരുണ്‍ ഗൊഗോയ് സര്‍ക്കാരിന്റെ 15 വര്‍ഷം നീണ്ടുനിന്ന ഭരണത്തെ 126ല്‍ 86 സീറ്റ് നേടിക്കൊണ്ടാണ് സോനോവാള്‍ അട്ടിമറിച്ചത്.