മുംബൈ: 17വയസ്സുള്ള പെണ്‍കുട്ടിയെ നാലുവര്‍ഷമായി പീഡിപ്പിച്ച ബിജെപി നേതാവ് പിടിയില്‍. തോക്കിന് മുനയില്‍ നിര്‍ത്തി 2015ല്‍ തുടങ്ങിയതാണ് ബിജെപി പ്രാദേശിക നേതാവ് കൂടിയായ 41കാരന്റെ പീഡനം. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടി പോലിസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഒരു സഹായവുമായി തന്നെ സമീപിച്ച പ്രതിയോടെ അന്നുതന്നെ പെണ്‍കുട്ടി സഹായം നിരസിച്ചിരുന്നു. ഇതില്‍ കുപിതനായ പ്രതി തോക്കുമായെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ പീഡനത്തില്‍ സഹികെട്ടാണ് പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തിയത്. പ്രതിക്കെതിരേ പോക്സോ പ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിക്ക് ഭാര്യയും മക്കളുമുണ്ട്.