ബിജെപി നേതാവ് ജെ പി നദ്ദ കൊച്ചിയിലെത്തി; കൊവിഡ് നിര്‍ദേശങ്ങള്‍ അവഗണിച്ച് തടിച്ചുകൂടിയത് നൂറുകണക്കിനുപേര്‍

Update: 2021-02-04 08:28 GMT
ബിജെപി നേതാവ് ജെ പി നദ്ദ കൊച്ചിയിലെത്തി; കൊവിഡ് നിര്‍ദേശങ്ങള്‍ അവഗണിച്ച് തടിച്ചുകൂടിയത് നൂറുകണക്കിനുപേര്‍

കൊച്ചി: ബിജെപിയുടെ ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ കൊച്ചിയിലെത്തി. കൊവിഡ് നിര്‍ദേശങ്ങള്‍ അവഗണിച്ച് നൂറുകണക്കിനുപേരാണ് നദ്ദയെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിന്റെ ഐശ്വര്യയാത്രയില്‍ പങ്കെടുത്ത 400 പേര്‍ക്കെതിരേ കേസെടുത്തിരുന്നു.

ബിജെപി അണികളുടെ അകമ്പടിയോടെ നദ്ദ തൃശൂരിലേക്ക് പോയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് വിമാനത്തിലാണ് നദ്ദ കൊച്ചിയിലെത്തിയത്.

ബിജെപി നേതാവ് സുരേന്ദ്രനും നദ്ദയെ അനുഗമിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് നദ്ദയുടെ രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനം. ഈ വര്‍ഷം അവസാനമാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

ബിജെപിയും ഇടത്പക്ഷവും ബിജെപിയുടെ അജണ്ട ഹൈജാക്ക് ചെയ്തുവെന്ന് ബിജെപി സംസ്ഥാന വക്താവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഹിന്ദുത്വ അജണ്ട ഒരു മതപ്രശ്‌നമെന്ന നിലയിലല്ല തങ്ങള്‍ ഉയര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇടത് പക്ഷം ഇപ്പോള്‍ മുസ് ലിം ലീഗിനെ വിമര്‍ശിക്കുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ശബരിമല വിഷയം മുന്നോട്ടുവയ്ക്കുന്നു- ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News