തെക്കന്‍ കശ്മീരില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

Update: 2021-08-17 13:29 GMT

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ബിജെപിയുടെ ജില്ലാ നേതാവ് ജാവിദ് അഹ്മദ് ദറിനെയാണ് അജ്ഞാതര്‍ വെടിവച്ചുകൊന്നത്. ഈ ആഴ്ചയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്.

കുല്‍ഗാമിലെ ബ്രസ് ലൂ - ജാഗിര്‍ പ്രദേശത്തുവച്ചാണ് വെടിവയ്പ് നടന്നതെന്ന് ബിജെപി മീഡിയ സെല്‍ ഭാരവാഹിയായ മന്‍സൂര്‍ അഹ്മദ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും ജാവിദ് ഏറെ താമസിയാതെ മരിച്ചു. നേരത്തെ അനന്ദ്‌നാഗ് ജില്ലയിലും സമാനമായ സംഭവം നടന്നിരുന്നു. 

ആക്രമണം പൈശാചികമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ആക്രമണത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അപലപിച്ചു.

ആഗസ്ത് 9നാണ് ബിജെപി നേതാവ് ഘുലം റസൂല്‍ ദറിനെയും ഭാര്യയെയും വെടിവച്ചുകൊന്നത്.

ദര്‍ ബിജെപിയുടെ കര്‍ഷക മോര്‍ച്ചയുടെ നേതാവാണ്.

Tags:    

Similar News