ഗോവയില്‍ ബിജെപി മുന്നില്‍

Update: 2022-03-10 05:13 GMT

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ ലീഡ് നില മാറി മറിയുകയാണ്. ഗോവയില്‍ നിലവില്‍ ബി ജെപി യാണ് ലീഡ് ചെയുന്നത്. 21 സീറ്റിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. എങ്കിലും നിര്‍ണ്ണായക ശക്തിയായി കോണ്‍ഗ്രസ് പിന്നാലെയുണ്ട്. ബിജെപി കേവല ഭൂരിപക്ഷത്തില്‍ ഗോവയില്‍ മുന്നിലാണ്.

കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിന്റെ നിരാശയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഇത്തവണ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചത്. എന്നാല്‍ ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് .ഇരു പാര്‍ട്ടികള്‍ക്കും മുന്‍തൂക്കം നല്‍കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പുറത്തുവന്നത്. ഇതോടെ കോണ്‍ഗ്രസ് പാളയത്തില്‍ ചെറിയ ആശങ്ക ഉടലെടുത്തിരുന്നു.


Tags:    

Similar News