എറണാകുളം ഉപതിരഞ്ഞെടുപ്പ്: ടി ജെ വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞതിനെച്ചൊല്ലി മേയര്‍ സൗമിനിക്കെതിരെ കോണ്‍ഗ്രസില്‍ കലാപം
മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിന്‍ തുടരുന്നതിനെതിരെ കോണ്‍ഗ്രസ് എ യിലെ ഒരു വിഭാഗവും ഐ വിഭാഗവും രംഗത്ത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കൊച്ചി നഗരസഭ ജാഗ്രതയോടെ ഇടപെട്ടില്ലെന്നും ഇതുമൂലം യുഡിഎഫിനു കിട്ടേണ്ട നിഷ്പക്ഷ വോട്ടുകള്‍ ലഭിച്ചില്ലെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.മഴയും രൂക്ഷമായ വെള്ളക്കെട്ടും തിരിച്ചടിയായി. ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. അതിനൊപ്പം നഗരസഭയ്ക്കെതിരായ എല്‍ഡിഎഫിന്റെ പ്രചാരണവും സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും കൂടിയായപ്പോള്‍ നിഷ്പക്ഷ വോട്ടുകള്‍ യുഡിഎഫിനെതിരേ വന്നുവെന്നും ഹൈബി ഈഡന്‍
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ ടി ജെ വിനോദിന്റെ ഭൂരിപക്ഷം വന്‍തോതില്‍ ഇടിഞ്ഞതിനു പിന്നാലെ കൊച്ചി മേയര്‍ക്കെതിരെ കോണ്‍ഗ്രസില്‍ കലാപം.മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിന്‍ തുടരുന്നതിനെതിരെ കോണ്‍ഗ്രസ് എ യിലെ ഒരു വിഭാഗവും ഐ വിഭാഗവും രംഗത്ത്. ടി ജെ വിനോദിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ എം പി ഹൈബി ഈഡന്‍ കൊച്ചി കോര്‍പറേഷന്‍ ഭരണ സമിതിക്കെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചു വിട്ടിരുന്നു.ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കൊച്ചി നഗരസഭ ജാഗ്രതയോടെ ഇടപെട്ടില്ലെന്നും ഇതുമൂലം യുഡിഎഫിനു കിട്ടേണ്ട നിഷ്പക്ഷ വോട്ടുകള്‍ ലഭിച്ചില്ലെന്നും ഹൈബി ഈഡന്‍ ആരോപിച്ചിരുന്നു.
പൊതുജനത്തിന്റെ വികാരം മനസിലാക്കുന്നതില്‍ കൊച്ചി നഗരസഭ സമ്പൂര്‍ണ പരാജയമായിരുന്നെന്നും ഹൈബി ഈഡന്‍ തുറന്നടിച്ചു. തിരഞ്ഞെടുപ്പില്‍ 3750 വോട്ടിന് ടി ജെ വിനോദ് വിജയിച്ചെങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച ഭൂരിപക്ഷമല്ല ലഭിച്ചത്. മഴയും രൂക്ഷമായ വെള്ളക്കെട്ടും തിരിച്ചടിയായി. ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. അതിനൊപ്പം നഗരസഭയ്ക്കെതിരായ എല്‍ഡിഎഫിന്റെ പ്രചാരണവും സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും കൂടിയായപ്പോള്‍ നിഷ്പക്ഷ വോട്ടുകള്‍ യുഡിഎഫിനെതിരേ വന്നുവെന്നും ഹൈബി ഈഡന്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായിരുന്നു. സ്ഥാനാര്‍ഥിക്കൊപ്പം മണ്ഡലത്തിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ അത് ബോധ്യമായെന്നും കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ്. പ്രചാരണായുധമാക്കിയതെന്നും ഹൈബി ഈഡന്‍ ആരോപിച്ചു. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നഗരസഭ കൂടുതല്‍ ജാഗ്രത കാണിക്കണം.
ബ്രഹ്മപുരം പ്ലാന്റ്, റോഡ് വികസനം, കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി, അമൃത് പദ്ധതികള്‍ എന്നിവ നടപ്പാക്കുന്നതില്‍ നഗരസഭയ്ക്ക് വേഗതയുണ്ടായില്ല. പാര്‍ട്ടി യോഗങ്ങളില്‍ പല തവണ ഇതു ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.നഗരസഭ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടിയുമായി കൂടിയാലോചന നടത്തുന്നതില്‍ നഗരസഭ പരാജയപ്പെട്ടു. ഇതു പാര്‍ട്ടിക്ക് തിരിച്ചടിയായി. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ നഗരസഭയ്ക്ക് കഴിഞ്ഞില്ല. ഇതെല്ലാം എല്‍.ഡി.എഫ് പ്രചാരണവിഷയമാക്കി. അവര്‍ അതില്‍ വിജയിച്ചെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി. നാളുകളായി കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനിടയില്‍ മേയര്‍ക്കരെതിരെ ശക്തമായ വികാരമുണ്ട്. എന്നാല്‍ എ വിഭാഗത്തിലെ തന്നെ പ്രബലവിഭാഗം സൗമിനി ജെയിനൊപ്പം നിലകൊളളുന്നതിനാലാണ് ഇത്രയും നാളും സ്ഥാനമാറ്റമുണ്ടാകാതെ പോയത
എന്നാല്‍ കൊച്ചിയില്‍ പോളിംഗ് ദിവസം ഉണ്ടായ ശക്തമായ മഴയില്‍ മുമ്പെങ്ങുമില്ലാത്ത വിധം വന്‍തോതില്‍ വെള്ളക്കെട്ടുണ്ടാകുയും ജനജീവിത സ്തംഭിക്കുകയും ചെയ്തതോടെ ഹൈക്കോടതി അടക്കം രൂക്ഷമായ വിമര്‍ശനം കൊച്ചി കോര്‍പറേഷനെതിരെ നടത്തിയിരുന്നു. കൊച്ചി കോര്‍പറേഷന്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നുവരെ പറഞ്ഞിരുന്നു.ഒടുവില്‍ ടമുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടം ഇടപെട്ട് നടത്തിയ അടിയന്തര നടപടികളെ തുടര്‍ന്നാണ് കൊച്ചിയിലെ വെള്ളക്കെട്ട് നീക്കിയത്. ഇതിനെ ഹൈക്കോടതി അഭിനന്ദിക്കുകയും കൊച്ചി കോര്‍പറേഷനെ വീണ്ടും വിര്‍ശിക്കുകയും ചെയ്തിരുന്നു. ഇതോടെ യാണ് സൗമിനി ജെയിനെ മേയര്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും അതലെങ്കില്‍ വരാന്‍ പോകുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കോര്‍പറേഷന്റെ ഭരണം നഷ്ടമാകുമെന്നുമുള്ള വാദം കോണ്‍ഗ്രസിലെ എ യിലെ ഒരു വിഭാഗവും ഐ വിഭാഗവും ഉയര്‍ത്തിയിരിക്കുന്നത്.