മധ്യപ്രദേശിലെ രാഷ്ട്രീയ നാടകം തുടരുന്നു; കമല്‍നാഥിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ

ശനിയാഴ്ച മുഖ്യമന്ത്രി കമല്‍നാഥുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ത്രിപാഠി തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

Update: 2020-03-08 02:33 GMT

ഭോപാല്‍: മധ്യപ്രദേശിലെ രാഷ്ട്രീയ നാടകം തുടരുന്നു. നിരവധി എംഎല്‍എമാര്‍ മറുകണ്ടം ചാടിയതിനു പിന്നാലെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി. ശനിയാഴ്ച മുഖ്യമന്ത്രി കമല്‍നാഥുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ത്രിപാഠി തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.സംസ്ഥാനത്ത് രാഷ്ട്രീയാനിശ്ചിതത്വം നിലനില്‍ക്കെയാണ് ബിജെപി എംഎല്‍എയെ കോണ്‍ഗ്രസ് തങ്ങളുടെ ക്യാംപിലെത്തിച്ചത്. തങ്ങളുടെ നാല് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

കാണാതായ നാല് എംഎല്‍എമാരില്‍ ബുര്‍ഹാന്‍പുരില്‍നിന്നുള്ള സുരേന്ദ്രസിങ് ഷേര മടങ്ങിയെത്തി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും കമല്‍നാഥിനുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഹര്‍ദീപ് സിങ് ദംഗ്, ബിസാഹുലാല്‍ സിങ്, രഘുരാജ് കന്‍സാന എന്നീ എംഎല്‍എമാരെപ്പറ്റി വിവരമൊന്നുമില്ല. ഇതില്‍ ഹര്‍ദീപ് സിങ് ദംഗ് നേരത്തേ രാജിക്കത്ത് അയച്ചിരുന്നു. മറ്റൊരു സ്വതന്ത്ര എംഎല്‍എ റാണ വിക്രം സിങ്ങും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി.

Tags:    

Similar News