ബിജെപി പുറത്ത് : ബന്ത്വാള്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എസ്ഡിപിഐ പിന്‍തുണയോടെ കോണ്‍ഗ്രസ് നേടി

എസ്ഡിപിഐയുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ മുഹമ്മദ് ഷെരീഫിനെ പ്രസിഡന്റായും ജസീന്ത ഡിസൂസയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

Update: 2020-11-07 17:33 GMT

മംഗളൂരു: ബന്ത്വാള്‍ ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (ടിഎംസി) പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) യുടെ സഹായത്തോടെ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി.

ടിഎംസിയിലെ 27 സീറ്റുകളില്‍ കോണ്‍ഗ്രസിന് 12 ഉം ബിജെപിക്ക് 11 ഉം എസ്ഡിപിഐക്ക് നാലും അംഗങ്ങളാണുള്ളത്. എസ്ഡിപിഐയുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ മുഹമ്മദ് ഷെരീഫിനെ പ്രസിഡന്റായും ജസീന്ത ഡിസൂസയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

ദക്ഷിണ കന്നഡ എംപി നളിന്‍ കുമാര്‍ കതീല്‍, ബന്ത്വാല്‍ എംഎല്‍എ യു രാജേഷ് നായിക് എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായ എ ഗോവിന്ദ പ്രഭു, മീനാക്ഷി ഗൗഡ എന്നിവരെ അനുകൂലിച്ച് വോട്ട് ചെയ്തുവെങ്കിലും ഭൂരിപക്ഷം നേടാനായില്ല. ഭരണത്തില്‍ നിന്ന് ബിജെപിയെ പുറത്താക്കാന്‍ സഹായിച്ചതിന് എസ്ഡിപിഐക്ക് കോണ്‍ഗ്രസ് നേതൃത്വം നന്ദി അറിയിച്ചു.

Tags:    

Similar News