മഹാരാഷ്ട്രയിലെ മുസ്‌ലിം സംവരണം: ശിവസേനയെ സഹായിക്കാമെന്ന് ബിജെപി

കോണ്‍ഗ്രസും എന്‍സിപിയും ഇതിന്റെ പേരില്‍ സര്‍ക്കാറില്‍ നിന്ന് വിട്ടുപോകുകയാണെങ്കില്‍ സേന വിഷമിക്കേണ്ടതില്ല, പിന്‍തുണക്കാമെന്നാണ് ബിജെപി നേതാവിന്റെ വാഗ്ദാനം.

Update: 2020-03-04 11:37 GMT

മുംബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ശതമാനം മുസ്‌ലിം ക്വാട്ട നടപ്പാക്കുന്നതിന് കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെങ്കില്‍ ശിവസേനക്ക് പിന്‍തുണ നല്‍കാമെന്ന് ബിജെപി നേതാവ് സുധീര്‍ മുങ്കന്തിവാര്‍. കോണ്‍ഗ്രസും എന്‍സിപിയും ഇതിന്റെ പേരില്‍ സര്‍ക്കാറില്‍ നിന്ന് വിട്ടുപോകുകയാണെങ്കില്‍ സേന വിഷമിക്കേണ്ടതില്ല, പിന്‍തുണക്കാമെന്നാണ് ബിജെപി നേതാവിന്റെ വാഗ്ദാനം. മുസ്‌ലിം ക്വാട്ട നടപ്പാക്കുന്നത് സംബന്ധിച്ച് ഭരണകക്ഷിയായ മഹാ വികാസ് അഘദിയുടെ (എംവിഎ) സഖ്യകക്ഷികള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നും സുധീര്‍ മുങ്കന്തിവാര്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നിലപാട്.




Tags:    

Similar News