പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി : ബിജെപി നേതാക്കള്‍ക്കെതിരേ നടപടി

27 കൗണ്‍സിലര്‍മാരുള്ള നഗര്‍ പരിഷത്ത് സമ്പൂര്‍ണ്ണ ഭൂരിപക്ഷത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരമാനത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയത്.

Update: 2020-03-04 13:06 GMT

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനില്‍ പൗരത്വ ഭേദഗതി വിരുദ്ധ പ്രമേയം പാസ്സാക്കി. ബിജെപി അധികാരത്തിലിരിക്കുന്ന സെലു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫെബ്രുവരി 28നാണ് സിഎഎക്കും എന്‍ആര്‍സിക്കുമെതിരെ ഏകകണ്‌ഠേന പ്രമേയം പാസാക്കിയത്. 27 കൗണ്‍സിലര്‍മാരുള്ള നഗര്‍ പരിഷത്ത് സമ്പൂര്‍ണ്ണ ഭൂരിപക്ഷത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരമാനത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയത്. ഇത് പുറത്തുവന്നതോടെ സെലു മുനിസിപ്പില്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ വിനോദ് ബൊറാഡെയെ മഹാരാഷ്ട്ര ബിജെപി കമ്മറ്റി സസ്‌പെന്റ് ചെയ്തു. അതോടൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് മഹാരാഷ്ട്രയിലെ പാലം മുനിസിപ്പല്‍ കൌണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ ബാലാസാഹാബ് റോക്കഡെയും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പാര്‍ട്ടി വക്താവ് കേശവ് ഉപാധ്യായായാണ് രണ്ടു നേതാക്കള്‍ക്കുമെതിരെ നടപടിയെടുത്തതായി ട്വിറ്ററില്‍ കത്ത് പോസ്റ്റ് ചെയ്തത്.




Tags:    

Similar News