ബിജെപിക്ക് മിടുക്ക് വില്പനയില്‍ നിര്‍മ്മാണത്തിലല്ല; റെയില്‍വേയും ബിജെപി വില്‍ക്കുമെന്ന് പ്രിയങ്കാവദ്രയുടെ ട്വീറ്റ്
കഴിഞ്ഞ ദശകത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് റയില്‍വേയെന്ന സിഎജി റിപോര്‍ട്ടിലെ ഭാഗം എടുത്ത് ഉദ്ധരിച്ച പ്രിയങ്ക ബിജെപി റയില്‍വേയും വിറ്റുതുലയ്ക്കുമെന്ന് ആരോപിച്ചു
ന്യൂഡല്‍ഹി: റയില്‍വേയുമായി ബന്ധപ്പെട്ട സിഎജി റിപോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് തൊട്ടു പിന്നാലെ ബിജെപിക്കെതിരേ സ്വരം കടുപ്പിച്ച് പ്രിയങ്കാ വദ്ര. കഴിഞ്ഞ ദശകത്തിലെ ഏറ്റവും മോശം അവസ്ഥയിലാണ് റയില്‍വേയെന്ന സിഎജി റിപോര്‍ട്ടിലെ ഭാഗം എടുത്ത് ഉദ്ധരിച്ച പ്രിയങ്ക ബിജെപി റയില്‍വേയും വിറ്റുതുലയ്ക്കുമെന്ന് ആരോപിച്ചു. ബിജെപിക്ക് വില്പനയിലാണ് കൂടുതല്‍ കഴിവ്, നിര്‍മ്മാണത്തിലല്ല, പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഇന്ത്യന്‍ റയില്‍വേ രാജ്യത്തിന്റെ ജീവനാഡിയാണ്. ഇപ്പോള്‍ ബിജെപി റയില്‍വേയെ അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. എല്ലാം വില്‍ക്കുന്ന ബിജെപി റയില്‍വേയും വിറ്റഴിക്കും. പ്രയങ്ക ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
2017-18 ല്‍ ഇന്ത്യന്‍ റയില്‍വേയുടെ പ്രവര്‍ത്തന അനുപാതം 98.44 ശതമാനമാണെന്നും അത് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലെ ഏറ്റവും മോശം പ്രകടനമാണെന്നും സിഎജി റിപോര്‍ട്ടില്‍ ആരോപിച്ചിരുന്നു. റയില്‍വേയുടെ കാര്യക്ഷമതയുടെ സൂചനയാണ് പ്രവര്‍ത്തന അനുപാതം. 98.44 ശതമാനം പ്രവര്‍ത്തന അനുപാതം എന്നതിനര്‍ത്ഥം 98.44 ചെലവിടുമ്പോഴാണ് 100 രൂപ വരുമാനമുണ്ടാവുന്നതെന്നാണ്.
ചരക്കുഗതാഗതത്തില്‍ നിന്നുള്ള ലാഭം മുഴുവന്‍ റയില്‍വേ യാത്രക്കാര്‍ക്കുവേണ്ടി ചെലവിടുകയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സൗജന്യം സ്വമേധയാ ഉപേക്ഷിക്കുന്ന പദ്ധതി വിജയകരമല്ലെന്നും റിപോര്‍ട്ട് പറയുന്നു.