യുപിയില്‍ ആരും സുരക്ഷിതരല്ല; കോടതികെട്ടിട സമുച്ഛയത്തില്‍ അഭിഭാഷകനെ വെടിവച്ചുകൊന്നതിനെതിരേ പ്രിയങ്കാ ഗാന്ധി

Update: 2021-10-18 12:24 GMT
യുപിയില്‍ ആരും സുരക്ഷിതരല്ല; കോടതികെട്ടിട സമുച്ഛയത്തില്‍ അഭിഭാഷകനെ വെടിവച്ചുകൊന്നതിനെതിരേ പ്രിയങ്കാ ഗാന്ധി

ലഖ്‌നോ: ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആരും സുരക്ഷിതരല്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്ര. യുപിയില്‍ സ്ത്രീകളും കര്‍ഷകരും അഭിഭാഷകര്‍ പോലും സുരക്ഷിതരല്ലെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. യുപിയിലെ ഷാജഹാന്‍പൂരില്‍ കോടതി കെട്ടിട സമുച്ഛയത്തില്‍ വച്ച് അക്രമികള്‍ ഒരു അഭിഭാഷകനെ വെടിവച്ചുകൊന്നതിനു തൊട്ടുപിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി പ്രിയങ്ക രംഗത്തുവന്നത്. 

നീതിന്യായസംവിധാനം ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. കോടതി കെട്ടിടത്തില്‍ വച്ച് പകല്‍വെളിച്ചത്തില്‍ ഒരു അഭിഭാഷകനെ വെടിവച്ചുകൊന്നതിലൂടെ യുപിയില്‍ ആരും സുരക്ഷിതരല്ലെന്ന് വ്യക്തമായിരിക്കുകയാണ്. യുപിയില്‍ സ്ത്രീകളും കര്‍ഷകരും അഭിഭാഷകര്‍ പോലും സുരക്ഷിതരല്ല- പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഷാജഹാന്‍പൂരിലെ ജലാലാബാദില്‍ ഇന്ന് ഉച്ചക്കു ശേഷമാണ് അഭിഭാഷകനായ ഭൂപേന്ദ്ര സിങ്ങിനെ അക്രമികള്‍ വെടിവച്ചു കൊന്നത്. തെളിവുകള്‍ ശേഖരിക്കാന്‍ ഫോറന്‍സിക് ടീം സ്ഥലത്തെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Tags:    

Similar News