
ന്യൂഡല്‍ഹി: ചെറിയ പെരുന്നാളിന് രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്‌ലിംകള്‍ക്ക് കിറ്റ് നല്‍കുമെന്ന് ബിജെപിയുടെ ബഹുജനസംഘടനയായ ന്യൂനപക്ഷ മോര്‍ച്ച. 'സൗഗതേ മോദി' എന്ന പേരിലാണ് കിറ്റ് നല്‍കുകയെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദീഖി എന്നയാള്‍ പറഞ്ഞു.

ജില്ലാ തലത്തില്‍ ഈദ് മിലന്‍ പരിപാടികള്‍ നടത്താനും ഞായറാഴ്ച നടന്ന ന്യൂനപക്ഷ മോര്‍ച്ച യോഗത്തില്‍ തീരുമാനമായി. കിറ്റ് നല്‍കുന്നതിന്റെ ഭാഗമായി സംഘടനയുടെ 32,000 ഭാരവാഹികള്‍ പള്ളികളെ ബന്ധപ്പെടും. ഓരോ ഭാരവാഹികളും നൂറുപേരെ വീതമാണ് കണ്ടെത്തേണ്ടത്. ചെറിയ പെരുന്നാളിന് ശേഷം ദുഖവെള്ളി, ഈസ്റ്റര്‍, നവ്‌റോസ് എന്നീ ആഘോഷങ്ങളിലും കിറ്റുകള്‍ വിതരണം ചെയ്യും. ഗംഗാ-ജമുനി തഹ്‌സീബ് എന്ന സംസ്‌കാരത്തിന്റെ ഭാഗമായാണ് ഇതെല്ലാം ചെയ്യുന്നതെന്നും ജമാല്‍ സിദ്ദീഖി അവകാശപ്പെട്ടു.