കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയില്‍ ബിജെപി ഓഫീസിന് നേരെയും മോദിയുടെയും അഡ്മിനിസ്ട്രേറ്ററുടെയും ഫോട്ടോ പതിച്ച ഫ്‌ളക്‌സുകള്‍ക്ക് നേരെയും കരിഓയില്‍ പ്രയോഗം.
ഇന്നലെ രാത്രിയിലാണ് കവരത്തിയിലെ ബിജെപി ഓഫീസിന് നേരെ കരിഓയിലൊഴിച്ചത്. അതിനു പുറമെ പലയിടങ്ങളിലായി സര്‍ക്കാര്‍ സ്ഥാപിച്ച നരേന്ദ്ര മോദിയുടെയുടെയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോട പട്ടേലിന്റെയും ഫോട്ടോ പതിച്ച 4 ഫ്‌ളക്‌സുകളിലും കരിഓയില്‍ ഒഴിച്ചു. പോലീസ് അന്വേഷണം തുടരുന്നു.
കരി ഓയില്‍ പ്രയോഗത്തിനു ശേഷം രാത്രി പുറത്തിറങ്ങിയവരെയെല്ലാം പോലിസ് പിടികൂടുകയാണെന്നാണ് ലക്ഷദ്വീപില്‍ നിന്നും ലഭിക്കുന്ന വിവരം.