മൂന്നാര്‍: കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരേ വനംവകുപ്പ് കേസെടുത്തു. മൂന്നാര്‍ സ്വദേശി അന്‍പുരാജിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. സംരക്ഷിത വനമേഖലയില്‍ വിനോദ സഞ്ചാരികളുമായി ട്രെക്കിങ് നടത്തിയതിനാണ് കേസ്. സിസിഎഫ് ആര്‍എസ് അരുണാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് ഡിഎഫ്ഒ രമേഷ് വിഷ്‌ണോയി ലക്ഷ്മി ഹില്‍സ് മേഖലയിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. രണ്ട് ജര്‍മന്‍ സ്വദേശികള്‍ക്കൊപ്പം ലക്ഷ്മി എസ്‌റ്റേറ്റിന് സമീപത്തുള്ള മലയില്‍ ട്രെക്കിങ് നടത്തുന്നതിനിടയിലാണ് അന്‍പുരാജ് കരിമ്പുലിയെ കണ്ടത്. സഞ്ചാരികളും പുലിയെ കണ്ടു. മലമുകളിലെ പുല്‍മേട്ടിലാണ് കരിമ്പുലിയെ കണ്ടത്. വീഡിയോ മൂന്നാര്‍ മേഖലയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.