തൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി; മധ്യവയസ്‌കന്‍ മരിച്ചു

Update: 2024-12-24 13:10 GMT

പത്തനംതിട്ട: തൂങ്ങിമരിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ ആശുപത്രിയില്‍ കൊണ്ടുപോയ കാറിന്റെ ബോണറ്റില്‍ നിന്ന് പുക. തുടര്‍ന്ന് കാര്‍ നിര്‍ത്തി മറ്റൊരു കാര്‍ വിളിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തനംതിട്ട ഇലവുംതിട്ട നാമക്കുഴി സ്വദേശി ബിജുവാണു (45) മരിച്ചത്.

കുടുംബവഴക്കിനെ തുടര്‍ന്നാണ് ബിജു വീട്ടില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് പറയുന്നു. തുടര്‍ന്ന് അയല്‍വാസിയാണ് സ്വന്തം കാറില്‍ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുകയായിരുന്നു. തീപിടുത്തമാണെന്ന തോന്നലില്‍ കാര്‍ നിര്‍ത്തി. പിന്നെയാണ് മറ്റൊരു കാര്‍ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

Similar News