ഏദന്‍: യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടനം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ അംഗങ്ങള്‍ സഞ്ചരിച്ച വിമാനം എത്തിയ ഉടനെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഏദന്റെ ആരോഗ്യ ഓഫീസ് ഡെപ്യൂട്ടി ഹെഡ് മുഹമ്മദ് അല്‍ റൂബിദ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉറവിടം വ്യക്തമല്ല. ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.
ഇറാന്‍ പിന്തുണയുള്ള ഹൂഥി വിമതരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് വാര്‍ത്താ പ്രക്ഷേപണ മന്ത്രി മുഅമ്മര്‍ അല്‍ എറിയാനി കുറ്റപ്പെടുത്തി. സര്‍ക്കാരിലെ എല്ലാ അംഗങ്ങളും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂഥികള്‍ നിഷേധിച്ചു