സൗദിയുടെ നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്തതായി യമനി ഹൂഥികള്‍

ജിസാന്‍,നജ്‌റാന്‍,അസിര്‍ മേഖലകളിലെ ചില പ്രദേശങ്ങളാണ് പിടിച്ചെടുത്തതെന്ന് ഹൂഥി അനുകൂല വാര്‍ത്താ ഏജന്‍സിയായ സബ റിപോര്‍ട്ട് ചെയ്യുന്ന

Update: 2019-02-19 16:09 GMT

സന്‍ആ: സൗദി അറേബ്യയുടെ അധീനതയിലുള്ള നിരവധി ഭൂപ്രദേശങ്ങള്‍ പിടിച്ചെടക്കിയെന്ന അവകാശ വാദവുമായി യെമനിലെ ഹൂഥി വിമത സംഘം. ജിസാന്‍,നജ്‌റാന്‍,അസിര്‍ മേഖലകളിലെ പ്രദേശങ്ങളാണ് പിടിച്ചെടുത്തതെന്ന് ഹൂഥി അനുകൂല വാര്‍ത്താ ഏജന്‍സിയായ സബ റിപോര്‍ട്ട് ചെയ്യുന്ന

ഈ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ തദ്ദേശീയരും സൗദി സേനയും നിരവധി ശ്രമങ്ങള്‍ നടത്തിയതായും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. സൗദി അറേബ്യയുടെ വടക്കന്‍ നജ്‌റാന്‍ പ്രവിശ്യയിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള സൈനിക നീക്കത്തിനിടെ സൗദി സൈനിക ഓഫിസര്‍മാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഏജന്‍സി അവകാശപ്പെട്ടു.

യമനി-സൗദി അതിര്‍ത്തിയില്‍ ഹൂഥികളുമായുള്ള പോരാട്ടത്തിനിടെ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം സൗദി സമ്മതിച്ചിരുന്നു. പോരാട്ടത്തിനിടെ സൗദി സൈനിക ബുള്‍ഡോസര്‍ തകര്‍ത്തതായും സൈനികര്‍ സഞ്ചരിച്ച വാഹനം അക്രമിച്ചതായും ഹൂഥികള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം സൗദി നിഷേധിച്ചിട്ടുണ്ട്.

Tags:    

Similar News