ഉത്തര്‍ പ്രദേശില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ പരസ്പരം മാറി; അന്വേഷണത്തിന് പ്രത്യേക കമ്മിറ്റി
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ പരസ്പരം മാറി. മീററ്റിലെ ലാലാ ലജ്പത് റായി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ പരസ്പരം മാറിയത്. ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാര്‍ക്ക് തിരക്കിനിയില്‍ അബദ്ധം സംഭവിച്ചതാണെന്നാണ് കരുതുന്നത്.
മോദി നഗറിലെ ഗുര്‍ബച്ചന്‍ മീററ്റിലെ യശ്പാല്‍ എന്നിവരെ സെപ്റ്റംബര്‍ 3നും സെപ്റ്റംബര്‍ 4നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും ഞായറാഴ്ച മരിച്ചു.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. അതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കുറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
84 വയസ്സുള്ള ഗുര്‍ബച്ചനെ അവസാനമായി കാണണമെന്ന് മകള്‍ അപേക്ഷിച്ചു. കൊവിഡ് ബാധിച്ച മരണമായതിനാല്‍ മൃതദേഹം സീല്‍ ചെയ്ത അവസ്ഥയിലായിരുന്നു. എങ്കിലും അഭ്യര്‍ത്ഥന മാനിച്ച് മൃതദേഹത്തിന്റെ കവര്‍ മാറ്റിയപ്പോഴാണ് മാറിപ്പോയ കാര്യം പുറത്തുവരുന്നത്. ഉടന്‍ മൃതദേഹം തിരിച്ചയച്ചെങ്കിലും യശ്പാലിന്റെ കുടുംബം ഗുര്‍ബച്ചനെ സംസ്‌കരിച്ചിരുന്നു.