മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം; രേഖാചിത്രം തയ്യാറാക്കി

കയ്യും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹത്തിന്റെ 4 ശരീര ഭാഗങ്ങള്‍ പലഭാഗത്തുനിന്നും ആയിരുന്നു കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയില്‍ 4 ശരീരഭാഗങ്ങളും ഒരാളുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

Update: 2019-11-13 11:22 GMT

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെട്ടി മാറ്റിയ നിലയില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ അന്വേഷണ സംഘം തലയോട്ടി ഉപയോഗിച്ചു രേഖ ചിത്രം തയ്യാറാക്കി. കയ്യും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹത്തിന്റെ 4 ശരീര ഭാഗങ്ങള്‍ പലഭാഗത്തുനിന്നും ആയിരുന്നു കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയില്‍ 4 ശരീരഭാഗങ്ങളും ഒരാളുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

2017 ജൂലൈ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം റോഡരികില്‍ ഉപേക്ഷിച്ച ചാക്കുകെട്ടില്‍ നിന്നും തലയും കാലും കൈയും ഇല്ലാത്ത ഒരു ശരീരഭാഗം കണ്ടെത്തുകയുമായിരുന്നു. പിന്നീട് ചാലിയം കടപ്പുറത്ത് നിന്നും ഒരു കൈയുടെ ഭാഗം ലഭിച്ചു. അത് ഡിഎന്‍എ ടെസ്റ്റിലൂടെ രണ്ടും ഒരു ശരീരഭാഗത്തെ തന്നെയെന്ന് ഉറപ്പുവരുത്തി. പിന്നീട് മറ്റൊരു സ്ഥലത്തു നിന്നും തലയോട്ടിയും കിട്ടി. അതും ഈ ശരീരഭാഗത്തെ തന്നെയെന്ന് ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു.

കൊലപാതകം നടത്തിയതിനുശേഷം പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ വേണ്ടി ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ പലയിടങ്ങളില്‍ ഉപേക്ഷിച്ചതാവാം എന്നാണ് പോലിസ് സംശയിക്കുന്നത്. രേഖാചിത്രം തയ്യാറാക്കിയതോടെ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഐജി ജയരാജിന് നേതൃത്വത്തില്‍ ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News