ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരേ വീണ്ടും വധഭീഷണി

രണ്ടു കോടി പണം തന്നില്ലെങ്കില്‍ കൊല്ലപ്പെടും എന്നാണ് ഭീഷണി സന്ദേശം

Update: 2024-10-30 07:40 GMT

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരേ വീണ്ടും വധഭീഷണി. രണ്ടു കോടി പണം തന്നില്ലെങ്കില്‍ കൊല്ലപ്പെടും എന്നാണ് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

സല്‍മാന്‍ ഖാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകനുമെതിരേ നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗുര്‍ഫാന്‍ ഖാന്‍ എന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. നേരത്തെ സമാനമായ ഭീഷണി സന്ദേശത്തില്‍ 24കാരനായ പച്ചക്കറി വില്‍പ്പനക്കാരനെ പോലിസ് ജംഷഡ്പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 5 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു അന്ന് ഭീഷണി സന്ദേശം ലഭിച്ചത്.

Tags:    

Similar News