അംബാനിയുടെ വസതിക്കു സമീപം ബോംബ്: സ്ഥലംമാറ്റിയ മുംബൈ കമ്മീഷണറെ ന്യായീകരിച്ച് ശിവസേന മുഖപത്രം

Update: 2021-03-19 06:48 GMT

മുംബൈ: അംബാനിയുടെ വസതിക്കു സമീപം ബോംബ് കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ സ്ഥലംമാറ്റിയ മുംബൈ കമ്മീഷണര്‍ പരം ബീര്‍ സിങ്ങിനെ ന്യായീകരിച്ച് ശിവസേനയുടെ മുഖപത്രം സാമ്‌ന. അദ്ദേഹത്തെ സ്ഥലം മാറ്റിയതുകൊണ്ട് കമ്മീഷണര്‍ തെറ്റു ചെയ്തുവെന്ന് അര്‍ത്ഥമില്ലെന്നാണ് സാമ്‌നയിലെ എഡിറ്റോറിയല്‍ പറയുന്നത്.

എന്നാല്‍ കമ്മീഷണറുടെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പൊറുക്കാനാവാത്ത ചില തെറ്റുകള്‍ ചെയ്തതിനാലാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

പമം ബീര്‍ സിങ്ങിനെ താരതമ്യേന ഗൗരവമില്ലാത്ത ഹോംഗാര്‍ഡിന്റെ മേധാവിയായാണ് സ്ഥലം മാറ്റിയിരിക്കുന്നത്. മഹാ വികാസ് അഘാടി സര്‍ക്കാരിന്റെ ഭാഗമാണ് ശിവസേന.

ബോംബ് കണ്ടെത്തിയ സംഭവം മുംബൈ പോലിസില്‍ വലിയ അഴിച്ചുപണികള്‍ക്ക് കാരണമായിരുന്നു. പരം ബീര്‍ സിങ്ങിനു പകരം മുതിര്‍ന്ന ഐപിഎസ് ഓഫിസറായ ഹേമന്ദ് നഗ്രലെയെയാണ് തല്‍സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.

മുംബൈ പോലിസിലെ സച്ചിന്‍ വാസെയ്ക്ക് അംബാനിയുടെ വീടിനു മുന്നില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തയിതിനെത്തുടര്‍ന്ന് അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തു. സച്ചിന്‍ വാസേക്കു പുറമേ നിരവധി മറ്റ് കൂട്ടാളികളും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

Tags:    

Similar News