കാൺപൂരിലെ 10 സ്കൂളുകൾ ബോംബ് ഭീഷണി; റഷ്യയിൽ നിന്നെന്ന് സംശയം

Update: 2024-05-15 09:28 GMT

ലഖ്‌നോ: കാന്‍പൂരിലെ പത്ത് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. റഷ്യന്‍ സെര്‍വറുമായി ബന്ധിപ്പിച്ച ഇമെയില്‍ വഴിയാണ് സ്‌കൂളുകള്‍ക്ക് ഭീഷണി ലഭിച്ചിരിക്കുന്നത്. അടുത്തിടെ അഹമ്മദാബാദിിലെ സ്‌കൂളുകള്‍ക്ക് നേരെയും ബോംബ് ഭീഷണി ലഭിച്ചിരുന്നു.

ഭീഷണി ലഭിച്ചതിന് പിന്നാലെ സ്‌കൂളുകളില്‍ പുറത്തുനിന്നുള്ളവരുടെ പ്രവേശനം താത്കാലികമായി നിരോധിച്ചിട്ടുണ്ട്. വിഷയത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കാന്‍പൂരിന് മുന്‍പ്ഡല്‍ഹി, നോയിഡ, ജയ്പൂര്‍, ലഖ്‌നൗ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ സമാന രീതിയില്‍ ബോംബ് ഭീഷണി ലഭിച്ചിരുന്നു. 'mail.ru'  എന്ന റഷ്യന്‍ ഡൊമെയ്‌നില്‍ നിന്നാണ് ബോംബ് ഭീഷണി ഇമെയിലുകള്‍ അയച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും പത്തിലധികം ആശുപത്രികള്‍ക്കും സമാനമായ ബോംബ് ഭീഷണി ഇമെയിലുകള്‍ വഴി ലഭിച്ചിരുന്നു.

Tags:    

Similar News