സ്വകാര്യസ്ഥലത്ത് കശാപ്പ് നിരോധിച്ചു; ബലി പെരുന്നാള്‍ ചടങ്ങുകളെ ബാധിക്കും
പെരുന്നാളിന് മുന്നോടിയായി മുംബൈ കോര്‍പ്പറേഷന്‍ നല്‍കിയ ഏഴായിരത്തിലേറെ കശാപ്പു ലൈസന്‍സുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
മുംബൈ: ബലി പെരുന്നാൾ വരാനിരിക്കെ സ്വകാര്യ സ്ഥലങ്ങളിലും വീടുകളിലും കശാപ്പ് നിരോധിച്ച് ബോംബെ ഹൈക്കോടതി. പെരുന്നാളിന് മുന്നോടിയായി മുംബൈ കോര്‍പ്പറേഷന്‍ നല്‍കിയ ഏഴായിരത്തിലേറെ കശാപ്പു ലൈസന്‍സുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇനി അംഗീകൃത കശാപ്പുശാലകളിലും മാംസവില്‍പ്പന കേന്ദ്രങ്ങളിലും മാത്രമാണ് കശാപ്പ് നടത്താനാവൂ. ഇത് ബലി പെരുന്നാള്‍ ചടങ്ങുകളെ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഹൗസിങ്ങ് സെസൈറ്റികളുടെയും ഫ്ലാറ്റ് സമുച്ചയങ്ങളുടെയും പരിസരങ്ങളിലുള്ള നിരവധി കശാപ്പുശാലകൾക്കെതിരേയാണ് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. മുസ്ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമായ ബലികർമത്തിന് മുംബൈ കോർപ്പറേഷൻ താൽക്കാലിക കശാപ്പു ലൈസൻസുകൾ നൽകുകയാണ് പതിവ്. ബലികർമങ്ങൾ കൂടുതൽ നടക്കുന്നതിനാൽ അംഗീകൃത കശാപ്പുശാലകളിൽ ഇത്രയും കന്നുകാലികളെ ഉൾക്കൊള്ളാൻ സാധിക്കാറില്ല.