പിഎസ്‌സിയുടെ ചരിത്രം-പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Update: 2021-09-14 13:50 GMT

തിരുവനന്തപുരം: രമ്യ കെ ജയപാലന്‍, എഡബ്ലിയൂ ഗിഫ്റ്റ്‌സണ്‍ എന്നിവര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച സാമൂഹികനീതിയും സിവില്‍ സര്‍വീസും: പിഎസ്‌സിയുടെ ചരിത്രം എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എംകെ സക്കീര്‍ പുസ്തകം ഏറ്റുവാങ്ങി.

മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന പ്രകാശനത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രഫ. വി കാര്‍ത്തികേയന്‍ നായര്‍, പിഎസ്‌സി അംഗം ആര്‍ പാര്‍വതീദേവി, പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജ്, അഡീഷണല്‍ സെക്രട്ടറി വി ബി മനുകുമാര്‍, പിആര്‍ഒ കെവി സുനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു. 200രൂപയാണ് പുസ്തകത്തിന്റെ വില.


Tags:    

Similar News