മുഹറക്ക്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മുഹറക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരുമാസത്തെ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
ഹംസ പട്ടാമ്പി മുഹറക്ക് ബ്രാഞ്ച് പ്രസിഡന്റ് ടിഎംസി മൊയ്തുവിന് ഭക്ഷണക്കിറ്റ് കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി അസീര്‍ പാപ്പിനിശ്ശേരി കിറ്റ് വിതരണ പരിപാടി നിയന്ത്രിച്ചു.
അംഗങ്ങളായ മുഹമ്മദ് അലി, അര്‍ശിദ് റിയാസ്, അനസ്, മുസ്തഫ, ഷാജര്‍ കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു. ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി ഫഹദ് കണ്ണപുരം നന്ദി രേഖപ്പെടുത്തി.